രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; രേഖകൾ കൈമാറാൻ കോടതി നിർദ്ദേശം
ഷീബ വിജയൻ
തിരുവനന്തപുരം: അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് ഈ മാസം 27-ലേക്ക് മാറ്റി. ഹർജിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പ്രതിഭാഗത്തിന് കൈമാറാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ജാമ്യവ്യവസ്ഥകൾ ലംഘിച്ച് അതിജീവിതയെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിക്കുന്നത് ഗൗരവകരമായ കാര്യമാണെന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേസിൽ പോലീസും പ്രോസിക്യൂഷനും ഹാജരാക്കിയ രേഖകൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ വാദം ഉന്നയിക്കാൻ സമയം വേണമെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 27-ന് മുൻപായി രേഖകൾ പഠിച്ച് തർക്കമുണ്ടെങ്കിൽ ബോധിപ്പിക്കാൻ പ്രതിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
asdsaasdas

