ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി
ഷീബ വിജയൻ
ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റവുമായി ഇന്ത്യ. ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ 4.18 ലക്ഷം കോടി ഡോളർ വലുപ്പമുള്ള സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2030-ഓടെ ജർമ്മനിയെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉപഭോഗം വർദ്ധിച്ചതും പ്രതിസന്ധികളെ അതിജീവിച്ചുള്ള വളർച്ചാ നിരക്കുമാണ് ഈ നേട്ടത്തിന് പിന്നിൽ. വരും വർഷങ്ങളിൽ ജി20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച ഇന്ത്യക്കായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
asfddfsdfsa
