'ഇതാ ഒരു ചതിയൻ നടന്നു വരുന്നു'; പാർലമെന്റ് കവാടത്തിൽ രാഹുൽ ഗാന്ധിയും മന്ത്രി ബിട്ടുവും തമ്മിൽ വാക്പോര്


ഷീബ വിജയൻ
പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവും തമ്മിൽ രൂക്ഷമായ വാക്പോര്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ ധർണയിൽ രാഹുൽ ഗാന്ധി പങ്കുചേരുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹസ്തദാനത്തിനായി രാഹുൽ കൈനീട്ടിയപ്പോൾ അത് നിരസിച്ച ബിട്ടു, പ്രതിപക്ഷ അംഗങ്ങളെ 'രാജ്യത്തിന്റെ ശത്രുക്കൾ' എന്ന് വിളിച്ചതാണ് സംഘർഷത്തിന് കാരണമായത്.

ബിട്ടുവിനെ ചൂണ്ടി "ഇതാ ഒരു ചതിയൻ നടന്നു വരുന്നു, അയാളുടെ മുഖത്തേക്ക് നോക്കൂ" എന്ന് രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചു. മറ്റ് കോൺഗ്രസ് എംപിമാരും ബിട്ടുവിനെതിരെ വിരൽചൂണ്ടി പ്രതിഷേധിച്ചു. കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു, മുമ്പ് കോൺഗ്രസ് സഭാകക്ഷി നേതാവായിരുന്നു. 2024 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിൽ ചേർന്നാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്. ഈ കൂറുമാറ്റത്തെ സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധി 'ചതിയൻ' എന്ന് വിശേഷിപ്പിച്ചത്.

article-image

aswdasdsa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed