പദവിയിലിരുന്ന് വ്യക്തിപരമായ അഭിപ്രായങ്ങൾ പറയരുത്': അടൂർ പ്രകാശിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ
ഷീബ വിജയ൯
ന്യൂഡൽഹി: ദിലീപിനെ അനുകൂലിച്ച യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിനെതിരെ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. സ്ഥാനമാനങ്ങളിലുള്ളവർ ഒരിക്കലും വ്യക്തിപരമായ തീരുമാനങ്ങൾ പരസ്യമായി രേഖപ്പെടുത്താൻ പാടില്ല. ഇത് മുന്നണിയുടെയോ പാർട്ടിയുടെയോ അഭിപ്രായമായി ജനങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പാർട്ടിക്കും മുന്നണിക്കും ഒരഭിപ്രായമേ ഉള്ളൂ, അത് അതിജീവിതയ്‌ക്കൊപ്പമാണ്. "ഉത്തരവാദിത്തമുള്ളവർ പദവിയിലിരുന്നുകൊണ്ട് വ്യക്തിപരമായ അഭിപ്രായങ്ങൾ നടത്തുമ്പോൾ ആ പദവിക്ക് കൂടിയാണ് ക്ഷീണം വരുത്തുന്നത്," എന്നും അദ്ദേഹം പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നുമായിരുന്നു രാവിലെ അടൂർ പ്രകാശ് പറഞ്ഞത്. പിന്നീട് കെ.പി.സി.സി. നിർദേശത്തെ തുടർന്ന് അദ്ദേഹം നിലപാട് മാറ്റി വിശദീകരണം നൽകിയിരുന്നു.
asdsasad
