ഗുജറാത്തിൽ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു

ശാരിക
അഹമ്മദാബാദ് l വെള്ളിയാഴ്ച മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ ഗുജറാത്തിൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭരൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നുമാണ് റിപ്പോർട്ട്.
പുതിയ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെ 11.30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദയുടെയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് മന്ത്രിസഭയാകെ ഉടച്ചുവാർക്കുന്നത്.
16 അംഗങ്ങളുള്ള നിലവിലെ ഗുജറാത്ത് മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ എണ്ണം 26 ആക്കിയേക്കും. 182 അംഗങ്ങളുള്ള നിയമസഭയിൽ 27 മന്ത്രിമാർ വരെ ആകാം.
tdrt