കാബൂളിൽ ഇന്ത്യ എംബസി വീണ്ടും തുറക്കും: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

ഷീബ വിജയൻ
ന്യൂഡൽഹി I കാബൂളിൽ ഇന്ത്യ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തക്കിയുമായുള്ള ചർച്ചയിലാണ് ജയ്ശങ്കർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുന്നതിൽ താങ്കളുടെ സന്ദർശനം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും ജയ്ശങ്കർ മുത്തക്കിയോട് പറഞ്ഞു. 2021ൽ ഇന്ത്യ എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടി നാലു വർഷത്തിനു ശേഷമാണ് അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, നിലവിൽ ബന്ധം വഷളായ പാകിസ്താനിനിടയിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.
ASADSADS