ഭൈരവൻ തെയ്യത്തിന്റെ ശിൽപ്പം മോദിക്ക് സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


ശാരിക

ന്യൂഡൽഹി l പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മലബാറിലെ പ്രശസ്‌തമായ ഭൈരവൻ തെയ്യത്തിന്റെ ശിൽപ്പം സമ്മാനിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ ആവശ്യങ്ങൾ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ച് നടന്ന കൂടിക്കാഴ്‌ചയിലാണ് ഭൈരവൻ തെയ്യത്തിന്റെ ശിൽപ്പം മോദിക്ക് മുഖ്യമന്ത്രി കൈമാറിയത്.
ഭൈരവൻ തെയ്യത്തിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ചും മുഖ്യമന്ത്രി മോദിയോട് വിശദീകരിച്ചു. മലബാറിൽ നാനൂറിലധികം തെയ്യങ്ങൾ ഉണ്ടെന്നും, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഭൈരവൻ തെയ്യം കെട്ടിയാടാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സുന്ദരേശൻ പയ്യന്നൂരാണ് ശിൽപ്പം രൂപകൽപ്പന ചെയ്‌തത്‌. കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വെച്ചായിരുന്നു രൂപകൽപ്പന. രണ്ട് മാസം കൊണ്ടാണ് രൂപകൽപ്പന പൂർത്തിയായത്.

വടക്കൻ മലബാറിലെ അനുഷ്‌ഠാന കലകളിൽ ഏറെ പ്രാധാന്യമുള്ള തെയ്യമാണ് ഭൈരവൻ തെയ്യം. ക്ഷിപ്ര പ്രസാദിയും ഉഗ്ര മൂർത്തിയുമായ ശിവൻ ബ്രഹ്‌മാവിൻ്റെ ശിരസറുത്ത പാപം തീർക്കാനായി കപാലവും ധരിച്ചു പന്തീരാണ്ടുകാലം ഭൂമിയിൽ ഭിക്ഷ യാചിച്ച സങ്കൽപ്പമാണ് ഭൈരവൻ തെയ്യം.

article-image

You might also like

  • Straight Forward

Most Viewed