നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ കാണാതായി; ചെന്നൈ നഗരത്തിൽ വ്യാപക തിരച്ചിൽ

ഷീബ വിജയൻ
ചെന്നൈ I തമിഴ്നാട് ചെങ്കൽപെട്ട് വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെ കാണാതായി. അഞ്ച് വയസുള്ള ആൺ സിംഹം ഷേർയാറിനെയാണ് കാണാതായത്. ബംഗളൂരുവിൽ നിന്ന് രണ്ട് വർഷം മുൻപാണ് സിംഹത്തെ ഇവിടെ എത്തിച്ചത്. നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹം ആണിത്. 50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായത്. വ്യാഴാഴ്ചയാണ് സിംഹത്തെ സഫാരി മേഖലയിലേക്ക് തുറന്നുവിട്ടത്. തിരികെ വരാനുളള സമയം കഴിഞ്ഞിട്ടും കൂട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെയാണ് മൃഗശാലയിലുളളവർ അധികൃതരെ വിവരമറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം വരെ സിംഹം കൂട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളായി പ്രത്യേക പരിശോധനയും തുടങ്ങിയിട്ടുണ്ട്. സഫാരി സോണിൽ സന്ദർശകർക്ക് നിരോധനമേർപ്പെടുത്തി.
asADSADSADS