മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: ജമ്മു കശ്മീരിലെ പ്രധാന റോഡുകൾ അടച്ചു


ഷീബ വിജയൻ 

ശ്രീനഗർ I പ്രധാന റോഡുകളിൽ വൻതോതിലുള്ള മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും മൂലം ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയയിൽ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. രജൗരിയിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു. ശ്രീനഗർ-ജമ്മു ദേശീയ പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ചയായി അടച്ചിട്ട ശേഷം ഞായറാഴ്ച ഭാഗികമായി തുറന്ന ഹൈവേയിൽ ട്രക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും കശ്മീരിൽ 170ലധികം പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇത് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. തുടർച്ചയായ മഴയെത്തുടർന്നുണ്ടായ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു. സംവിധാനങ്ങൾ പുനസ്ഥാപിക്കാനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിക്കുകയാണ്. ജമ്മു കശ്മീർ പൊലീസ്, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

 

article-image

ASAAS

You might also like

Most Viewed