പൗരത്വ ഭേദഗതി നിയമം; മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം


ഷീബ വിജയൻ 

ന്യൂഡൽഹി I പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം. പുതുക്കിയ വിജ്ഞാപനമനുസരിച്ച് 2024 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ, അഫ്ഗാനിസ്താനിൽ നിന്നും പാക്കിസ്താൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന ക്രിസ്ത്യാനികൾ എന്നിവർക്ക് പാസ്പോർട്ട് അടക്കം മതിയായ രേഖകളില്ലെങ്കിലും രാജ്യത്ത് തുടരാം. പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുക്കവേയാണ് കേന്ദ്രത്തിൻ്റെ നിർണായക നടപടി. 2025-ൽ നടപ്പിലാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമപ്രകാരമാണ് ഉത്തരവ്.

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർ മതപരമായ വിവേനചമോ മതപീഢനത്തെയോ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായി. ഇത്തരക്കാരിൽ 2024 ഡിസംബർ 31നോ അതിന് മുമ്പോ പാസ്പോർട്ട് അടക്കം മതിയായ രേഖകളോടെയോ, രേഖകളില്ലാതെയോ, കാലഹരണപ്പെട്ട രേഖകളുമായോ എത്തിയവർക്ക് നിലവിലെ നിയമമനുസരിച്ച് മതിയായ രേഖകൾ കൈവശമുണ്ടാവണമെന്ന ചട്ടത്തിൽ ഇളവ് അനുവദിക്കുന്നു.’- ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.

article-image

zcxassaas

You might also like

Most Viewed