പഹൽഗാം ഭീകരാക്രമണം: അന്വേഷണം ചൈനയിലേക്ക്; നിർണ്ണായകമായി ഗോപ്രോ ക്യാമറ


ഷീബ വിജയൻ
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ചൈനയിലേക്കും വ്യാപിപ്പിച്ച് എൻ.ഐ.എ. ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 (GoPro Hero 12) ക്യാമറ ചൈനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ ഉപകരണത്തിന്റെ വിതരണ ശൃംഖലയെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തേടി എൻ.ഐ.എ കോടതി ചൈനീസ് ജുഡീഷ്യൽ അതോറിറ്റിക്ക് 'ലെറ്റർ റോഗേറ്ററി' (Letter Rogatory) അയച്ചു.

ആക്രമണ സ്ഥലത്തുനിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഈ ക്യാമറ നിർണ്ണായക തെളിവാണ്. ഭീകരർ ദൃശ്യങ്ങൾ പകർത്താനാണ് ഇത് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ഗോപ്രോ കമ്പനിയുമായി എൻ.ഐ.എ നേരത്തെ ബന്ധപ്പെട്ടിരുന്നു. ചൈനയിലെ എ.ഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡിനാണ് ഈ ക്യാമറ നൽകിയതെന്ന് കമ്പനി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ചൈനയിലേക്ക് നീണ്ടത്.

article-image

se deds esd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed