ഛത്തീസ്ഗഡിൽ ഡാം തകർന്ന് നാല് മരണം; മൂന്നു പേരെ കാണാതായി

ഷീബ വിജയൻ
ഛത്തീസ്ഗഡ് I റായ്പൂർ ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ ലൂട്ടി ഡാമിന്‍റെ ഒരു ഭാഗം തകർന്നു വീണതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. മൂന്നു പേരെ കാണാതായി. ചൊവ്വാഴ്ച രാത്രിയാണ് ഡാം തകർന്നത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ധനേഷ്പൂർ ഗ്രാമത്തിൽ 1980ൽ നിർമിച്ചതാണ് തകർന്ന ഡാം. പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. തകർന്ന ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും കനത്ത നാശം വിതച്ചു. അപകട മുന്നറിയിപ്പ് ലഭിച്ചയുടൻ പോലീസുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
Wadsassa