ഇന്ത്യക്ക് സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ല, മറിച്ച് ഉറച്ച താൽപര്യങ്ങൾ മാത്രമാണ്; രാജ്നാദ് സിങ്

ശാരിക
ന്യൂഡൽഹി l ഇന്ത്യക്ക് സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ല, മറിച്ച് ഉറച്ച താൽപര്യങ്ങൾ മാത്രമാണെന്ന് പ്രതിരേധ മന്ത്രി രാജ്നാദ് സിങ്. അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയ ഇരട്ട താരിഫ് ചർച്ച സജീവമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തിന്‍റെ പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
ആഗോള വ്യാപാര മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വികസിത രാജ്യങ്ങൾ അവരുടെ താൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കുന്നവരായി മാറുകയാണ്. എന്നാൽ ഇന്ത്യ തങ്ങളുടെ ദേശീയ താൽപര്യങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല, ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമോൽ ചുമത്തിയ 50 ശതമാനം തീരുവയെ പരാമർശിച്ച് രാജ്നാദ് സിങ് പറഞ്ഞു.
ഇന്ത്യ എല്ലാ യുദ്ധക്കപ്പലുകളും ആഭ്യന്തരമായി നിർമിക്കുകയാണെന്നും, മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങില്ലെന്നും കേമന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച സുദർശൻ ചക്ര ഉടൻ യാഥാർത്യമാകുമെന്നും രാജ്നാദ് സിങ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2014ൽ 700 കോടി രൂപയായിരുന്നു, ഇത് 24000 കോടി രൂപയായി ഉയർന്നു. പത്തു വർഷത്തിനിടെ ഉയർന്ന വളർച്ചയാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
dsfdsf