കൊടുംഭീകരർ നേപ്പാൾ വഴി രാജ്യത്തെത്തി; ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം

ഷീബ വിജയൻ
പാറ്റ്ന I പാകിസ്താനിലെ മൂന്ന് കൊടും ഭീകരർ ബിഹാറിൽ എത്തി. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരായ ഹസ്നൈൻ അലി, ആദിൽ ഹുസൈൻ, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ബിഹാറിൽ എത്തിയത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ബിഹാര്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേപ്പാൾ അതിര്‍ത്തി വഴിയാണ് ഭീകരര്‍ ബിഹാറിലേക്ക് നുഴഞ്ഞുകയറിയതെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ഭീകരരുടെ പേരുവിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ അതിർത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് രണ്ടാം വാരത്തിൽ മൂവരും കാഠ്മണ്ഡുവിൽ എത്തിയതായും മാസത്തിലെ മൂന്നാം വാരത്തിൽ ബിഹാറിലേക്ക് കടന്നതായും ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുള്ളതിനാൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്. സ്ഥിതിഗതികളെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കാനും ഫീൽഡ് വിവരങ്ങൾ ശേഖരിക്കാനും സംശയാസ്പദമായ ഏതൊരു പ്രവർത്തനത്തിനെതിരെയും ഉടനടി നടപടിയെടുക്കാനും എല്ലാ ജില്ലാ ഇന്‍റലിജൻസ് യൂണിറ്റുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
SDFDSFFSDFD