കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിന് മുമ്പിൽ കേരള എം.പിമാരുടെ പ്രതിഷേധം; അടിയന്തരപ്രമേയത്തിന് നോട്ടീസ്


ഷീബ വിജയൻ 

ന്യൂഡൽഹി I മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്‍റിന് മുമ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാർലമെന്‍റ് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കവാടത്തിലാണ് എം.പിമാർ പ്രതിഷേധിച്ചത്. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം.കെ. പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുൽ സമദ് സമദാനി എന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, ഡോ. വി. ശിവദാസൻ അടക്കമുള്ളവരാണ് പ്രതിഷേധിച്ച ഇടത് എം.പിമാർ.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേന്ദ്ര സർക്കാറിനും ബജ്‌രംഗ്‌ദളിനും എതിരെ എം.പിമാർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കൂടാതെ, വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. സുധാകരനും ബെന്നി ബഹനാനും ഹൈബി ഈഡനും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ കത്തോലിക്കാ സഭ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ കാത്തലിക് ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആണ് കോടതിയെ സമീപിക്കുക. സംഭവത്തിൽ വ്യാപക പ്രതിഷധമാണ് കേരളത്തിലും രാജ്യത്തും ഉയരുന്നത്. പാർലമെന്‍റിന് മുമ്പിൽ പ്രതിഷേധിക്കുന്ന കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർമതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കി. എന്നാൽ, മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആരോപിച്ചത്.

article-image

CDXZVXCVCX

You might also like

  • Lulu Exchange
  • Straight Forward

Most Viewed