അരമനയിൽ കയറിയിരുന്ന് പ്രാർഥിച്ചാൽ പരിഹാരമാകില്ല ; ബിഷപ്പുമാരെ വിമർശിച്ച് വി. ശിവൻകുട്ടി


ഷീബ വിജയൻ 

തിരുവനന്തപുരം I ഛത്തീസ് ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ബിഷപ്പുമാർ എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതിഷേധിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. അരമനയിൽ മാത്രം കയറിയിരുന്ന് പ്രാർഥിച്ചാൽ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. രാജ്യത്താകെ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളെയും ഒന്നാകെ നീക്കം ചെയ്യാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. വിഷയത്തിൽ ‍ഇന്ത്യൻ പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർക്കില്ല. ഭരണഘടനയെ കാറ്റിൽ പറത്തിക്കൊണ്ടാണ് ബജ്റംഗ് ദളിന്‍റെ സഹായത്തോടെ ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്. എന്നിട്ടും ഒരു തിരുമേനിമാരുടേയും പ്രതിഷേധം കണ്ടില്ലല്ലോ എന്നും അദ്ദേഹം തുറന്നടിച്ചു.

article-image

DSAAAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed