നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രം

ഷീബ വിജയൻ
ന്യൂഡൽഹി I നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ.കെ.എ.പോൾ അവകാശപ്പെട്ടിരുന്നു. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് യെമനിലെ സനയിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടത്.
അതേസമയം നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചാരണം നിഷേധിച്ച് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരനും രംഗത്തുവന്നിരുന്നു. മോചനമല്ല, വധശിക്ഷയാണ് ഉടൻ നടപ്പാക്കുകയെന്ന് തലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
WAAFASDFSFD
DASAFSDFSD