രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്


ശാരിക

ജയ്പുർ: രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനാ യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഭാനുഡ ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സൂറത്ത്ഗഡ് വ്യോമതാവളത്തിൽ നിന്ന് പറന്നുപൊങ്ങിയ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിനശിച്ചു. പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് സൂചന.

രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

article-image

aa

You might also like

Most Viewed