നീറ്റ് യു.ജി പരീക്ഷ ഫലം പ്രഖ്യാപിച്ചു


ഷീബ വിജയൻ 

ന്യൂഡല്‍ഹി: നീറ്റ് യൂ.ജി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മേയ്‌ നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലമാണ് എന്‍.ടി.എ പ്രസിദ്ധീകരിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. രാജ്യത്തുടനീളമുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. പരീക്ഷ എഴുതിയവർക്ക് അവരുടെ അഡ്മിറ്റ് കാർഡ് നമ്പറും ജനനത്തീയതിയും പോലുള്ള ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ഫലം പരിശോധിക്കാം. ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.7 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്.

article-image

DSVFSDDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed