ചിന്നസ്വാമി ദുരന്തം: മരിച്ച 11 പേരെ തിരിച്ചറിഞ്ഞു, 14കാരി ഉൾപ്പെടെ അഞ്ചു സ്ത്രീകൾ, ആറു പുരുഷന്മാർ


 ഷീബ വിജയൻ

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പതിനൊന്നിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉൾപ്പെടും. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നുണ്ട്. കണ്ണൂർ സ്വദേശി ശിവലിംഗ്(17) ആണ് മരിച്ചത്. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർഥിയായ ശ്രാവൺ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകൊടുത്തു.

അതേസമയം, അപകടത്തിൽ പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

article-image

adsasasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed