പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ നിലവിൽ വന്നു


പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ നിലവിൽ വന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

പാകിസ്താനിലെ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ-ഡയറക്ടേര്‍സ് ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ഇന്ന് ഉച്ചയ്ക്ക് 3.35ന് ഇന്ത്യയിലെ ഡിജിഎംഒയെ വിളിച്ചെന്നും ഇന്ത്യന്‍ സമയം 5 മണിയോടെ കര, വായു, കടല്‍ മാര്‍ഗമുള്ള വെടിവെപ്പും സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്ന് ഇരു ഭാഗങ്ങളും സമ്മതിച്ചെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരു ഭാഗത്തും നല്‍കിയിട്ടുണ്ട്. മെയ് 12ന് (തിങ്കള്‍) 12 മണിക്ക് ഡിജിഎംഒയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും വിക്രം മിസ്രി പറഞ്ഞു.

വെടിനിര്‍ത്തല്‍ വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും എക്‌സിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമുള്ള പരസ്പര ധാരണയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാതരം ഭീകരതയ്ക്കുമെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയിട്ടുണ്ടെന്നും അതങ്ങനെ തന്നെ തുടരുമെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോയുടെയും അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച പാകിസ്താനുമായി നേരിട്ടാണ്
നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

article-image

XZXZCZZC

You might also like

Most Viewed