ഇന്ത്യയുടെ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്നത് വ്യാജം’, പാക് പ്രചാരണം പൊളിച്ച് പിഐബി


ഇന്ത്യയുടെ വനിതാ പൈലറ്റിനെ പിടികൂടിയെന്ന പാക് പ്രചാരണം പൊളിച്ച് പിഐബി. ഇന്ന് രാവിലെ മുതൽ പാകിസ്താൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് പിഐബി പൊളിച്ചത്. ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിംഗിനെ പാക് സൈന്യം പിടികൂടിയെന്നാണ് ഒരു വിഡിയോ പങ്കുവെച്ചുകൊണ്ട് പാക് അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പുതിയ അവകാശവാദം. ഇന്ത്യന്‍ വൈമാനികയെ പിടികൂടിയെന്ന പാക് അവകാശവാദം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം തള്ളിക്കളഞ്ഞു. ട്വീറ്റിന് ഒപ്പമുള്ള വീഡിയോയുടെ ഉറവിടം എവിടെ നിന്നെന്ന് ഇപ്പോള്‍ വ്യക്തമല്ല.

article-image

asfdvzdsgcdfx

You might also like

  • Straight Forward

Most Viewed