ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റിന് തുടക്കം


രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന് ബഹ്റൈനിൽ തുടക്കമായി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് ഉദ്‌ഘാടനം ചെയ്തു. ഐ സി എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാർ സഖാഫി പ്രഭാഷണം നടത്തി. സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലതീഫി, കരീം ഹാജി തുടങ്ങിയവർ സംസാരിച്ചു. 22 നാഷനലുകളില്‍ നിന്നുള്ള 200 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ സംബന്ധിക്കുന്നത്.

വിവിധ പഠന ചർച്ച സെഷനുകളിൽ സാദിഖ് വെളിമുക്ക്, അബ്ദുല്ല വടകര, സി ആര്‍ കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കര്‍, സാബിര്‍ സഖാഫി, ടി എ അലി അക്ബര്‍, ജാബിർ അലി, ചെമ്പ്രശേരി അബ്ദുറഹ്മാൻ സഖാഫി, സിറാജ് മാട്ടിൽ, നിസാർ പുത്തൻപള്ളി, അബ്ദുൽ അഹദ് തുടങ്ങിയവർ നേതൃത്വം നല്‍കി. വൈകീട്ട് നടന്ന സെഷനിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് (ശനി) നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിർവ്വഹിക്കും.

article-image

axssszsadsa

You might also like

Most Viewed