പാക്കിസ്ഥാന് സാമ്പത്തിക പ്രഹരം; വായ്പ നല്‍കുന്നത് ഐഎംഎഫിൽ എതിർക്കാൻ ഇന്ത്യ


ഐഎംഎഫിൽനിന്ന് അടക്കം പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങൾ തടയാനൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. യോഗത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കും. പാക്കിസ്ഥാന് ലഭിക്കുന്ന വായ്പാ തുക പോകുന്നത് ഭീകരസംഘടനകളിലേക്കാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടും. ഇതിന് പുറമെ പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി.

article-image

asasasasasxasz

You might also like

Most Viewed