ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ചീഫ് ജസ്റ്റീസിന്‍റെ ശിപാർശ


ഔദ്യോഗിക വസതിയിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ശിപാർശ ചെയ്തതായി റിപ്പോർട്ട്. പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടും അതിന് ജസ്റ്റീസ് വർമ നൽകിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റീസ് കത്തെഴുതിയത്. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയോട് മറുപടി തേടിയിരുന്നു. രാജി സമര്‍പ്പിക്കുക അല്ലെങ്കില്‍ കുറ്റവിചാരണ നേരിടേണ്ടി വരുമെന്ന കാര്യവും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ജസ്റ്റിസ് വര്‍മ, രാജിവെക്കാന്‍ തയാറല്ലെന്നും അറിയിച്ചു. ഇതേതുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് ഇംപീച്ച്‌മെന്‍റ് നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തത്.

article-image

acdszdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed