ഓപ്പറേഷൻ സിന്ദൂർ; 11 നഗരങ്ങളിൽ ഫ്ലൈറ്റ് റദ്ദാക്കി എയർ ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദുവിൻ്റെ പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ ഇന്ത്യയിലെയും മധ്യേന്ത്യയിലെയും 11 നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റ് സർവീസ് എയർ ഇന്ത്യ റദ്ദാക്കി. മെയ് 10 വരെയാണ് റദ്ദ് ചെയ്തിരിക്കുന്നത്. ശ്രീ നഗർ, ജമ്മു, അമൃത്സർ, ലേ, ഛണ്ഡീഗഢ്, ധരംശാല, ബിക്കാനിർ, ജോദ്പൂർ, ഗ്വാളിയാർ, കിഷൻഗഡ്, രാജ്കോട്ട് എന്നീ നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റുകളാണ് റദ്ദു ചെയ്തത്. തങ്ങൾ സാഹചര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച് ഷെഡ്യൂളിൽ വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കിയതിനെതുടർന്ന് ലഡാക്കിൽപ്പെട്ടുപോയ വിനോദസഞ്ചാരികൾക്ക് താമസസൗകര്യങ്ങളുൾപ്പെടെ നൽകുമെന്ന് ഹോസ്റ്റൽ ആൻഡ് ഗസ്റ്റ് ഹൗസ് അസോസിയേഷൻ അറിയിച്ചു.
sascscscs