പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തം; ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമായതാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്‍കി. ഭീകരര്‍ക്കെതിരായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് ഭീകര താവളങ്ങളാണ് ആക്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നിഷ്ഠൂരമായ ആക്രമണമാണ് പഹല്‍ഗാമില്‍ കണ്ടത്. ഭീകരാക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പാക്കിസ്ഥാൻ പിന്തുണ നൽകിയെന്ന് ബോധ്യപ്പെട്ടു. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. ആഗോളഭീകരരുടെ ആശ്രയസ്ഥാനമായി പാക്കിസ്ഥാന്‍ മാറി. ഇന്ത്യയില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും പാക്കിസ്ഥാന്‍ ശ്രമിച്ചു. ഭീകരതയെ ചെറുക്കല്‍ ഇന്ത്യയുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം ശക്തമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.
asadswasasfafsd