ബംഗളുരുവില്‍ വൻ മയക്കുമരുന്ന് വേട്ട; 9 മലയാളികൾ പിടിയിൽ


ബംഗളൂരുവില്‍ 6.77 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒന്പത് മലയാളികളും ഒരു വിദേശപൗരനും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് മലയാളികള്‍ ഉള്‍പ്പെടെയുളളവർ പിടിയിലായത്. ഒറ്റയ്ക്ക് മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് മലയാളി പിടിയിലായി. ഇയാളുടെ കൈയില്‍ നിന്ന് 3.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും രണ്ടുകോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എട്ടുപേരടങ്ങുന്ന മലയാളി സംഘത്തിന്‍റെ കൈയില്‍ നിന്നും 27 ലക്ഷം രൂപ വില വരുന്ന 110 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിദേശപൗരനില്‍നിന്ന് നാലരക്കോടി വിലവരുന്ന വിവിധയിനം വിദേശ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

article-image

ADSDFSDFSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed