അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു


അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഈമാസം മൂന്നു മുതൽ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലായിരുന്നു. നിർവാണി അഖാര വിഭാഗത്തിലെ സന്യാസിയായിരുന്ന ആചാര്യ സത്യേന്ദ്ര ദാസ് 1992 മുതൽ രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി ആചാര്യ സത്യേന്ദ്ര ദാസിനെ സന്ദർശിച്ചിരുന്നു.

article-image

aefswafsadegs

You might also like

  • Lulu Exchange
  • Straight Forward

Most Viewed