ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്


ഇന്ത്യൻ ഗുസ്തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് വിലക്കുണ്ടായിരിക്കും. നാലുവര്‍ഷത്തേക്ക് ഇദ്ദേഹത്തിന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. വിദേശ പരിശീലനവും സ്വീകരിക്കാന്‍ സാധിക്കില്ല. വിലക്കിനെ നിയമപരമായി നേരിടാനാണ് ബജ്‌റംഗം പുനിയ ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി തനിക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ കിറ്റായിരുന്നുവെന്നും തന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉത്തേജക വിരുദ്ധ സമിതി തയാറായില്ലെന്നും ബജ്റംഗ് പുനിയ ആരോപിച്ചിരുന്നു.

article-image

rt

You might also like

  • Lulu Exchange
  • Straight Forward

Most Viewed