ഹരിയാനയിൽ രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ആം ആദ്മി പാർട്ടി


ഹരിയാനയിൽ രണ്ടാംഘട്ട സ്ഥാനാർത്ഥികളെയും ആം ആദ്മി പ്രഖ്യാപിച്ചു. രണ്ടാംഘട്ട പട്ടികയിൽ 9 പേരാണുള്ളത്. മുൻ ബിജെപി നേതാവ് ഛത്രപാൽ സിംഗ് ആം ആദ്മി സ്ഥാനാർത്ഥിയായി ബർവാല മണ്ഡലത്തിൽ മത്സരിക്കും. ആദ്യഘട്ടത്തിൽ 20 സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിൽ 41 സ്ഥാനാർത്ഥികളെ കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാളെ ജമ്മു കാശ്മീരിൽ എത്തും. ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്നാസിംഗം കാശ്മീരിലെത്തി പ്രചരണം നടത്തിയതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെ എത്തുന്നത്.

article-image

jklklkl;kl;:l;;:l

You might also like

Most Viewed