സിദ്ധരാമയ്യയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ മാസം ചെലവ് 54 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ


കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാസം ചെലവഴിക്കുന്നത് 54 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. 35 പേരടങ്ങുന്ന സംഘമാണ് സിദ്ധരാമയ്യയുടെ ഔദ്യോഗിക, സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നോക്കുന്നത്. ദി പോളിസ് ഫ്രണ്ട് എന്ന അക്കൗണ്ടിലേക്ക്18 ശതമാനം ജിഎസ്‌ടി ഉൾപ്പടെ 53.9 ലക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവദിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ മുഖ്യമന്ത്രിയുടെ ഓഫീസ് 3.18 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശത്തിന് മറുപടിയായി കർണാടക സ്റ്റേറ്റ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്‌വെർടൈസിങ് ലിമിറ്റഡ് (എംസിഎ) അറിയിച്ചു.

സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എംയുഡിഎ) സൈറ്റ് അലോട്ട്‌മെൻ്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് എംയുഡിഎ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി.

കർണാടകയിൽ വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ച അഴിമതിയാണ് മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി. മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി പാർവതി സിദ്ധരാമയ്യയുടെ ഉടമസ്ഥതയിലുള്ള കേസാരെ ഗ്രാമത്തിലെ 3.16 ഏക്കർ ഭൂമി വികസനത്തിനായി ഏറ്റെുത്തു. ഇതിന് പകരമായി മൈസൂരു നഗരമധ്യത്തിലുള്ള 14 സൈറ്റുകൾ ഭാര്യ പാർവതിയുടെ പേരിൽ അനുവദിച്ചെന്നാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. വികസനത്തിന് ഏറ്റെടുത്തതിനേക്കാൾ വിലമതിക്കുന്ന ഭൂമിയാണ് പാർവതിക്ക് പകരം നൽകിയതെന്നാണ് ആരോപണം.

article-image

DFXDFSDFS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed