ഡൽഹി മദ്യനയ അഴിമതി: മനീഷ് സിസോദിയക്ക് ജാമ്യം


മദ്യനയ അഴിമതികേസില്‍ ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. 16 മാസത്തെ ജയിൽവാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തേക്ക് ഇറങ്ങുന്നത്. 2023 ഫെബ്രുവരി 23 മുതല്‍ ജയിലിലാണ് മനീഷ് സിസോദിയ. വിചാരണ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് ജാമ്യം. സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണു സുപ്രിം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഡീഷണല്‍ സോളിസിറ്ററിന്റെ വാദങ്ങളില്‍ പരസ്പര വൈരുദ്ധ്യമെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

article-image

fthfderew3e

You might also like

Most Viewed