ഉത്തര്‍പ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി; യോഗിക്ക് പിന്തുണയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം

ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ഉണ്ടായ പൊട്ടിത്തെറികളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്തുണയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം. യോഗി ജനകീയ മുഖ്യമന്ത്രിയെന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റ ആവശ്യം സംസ്ഥാനത്ത് ശക്തമായിരിക്കെയാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.
യോഗി ആദിത്യനാഥിന് ഒപ്പം നില്‍ക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. യോഗിക്ക് സംസ്ഥാനത്തുള്ള ജനകീയത കൂടി കണക്കിലെടുത്താണ് നീക്കം. യുപിയിലെ എംപിമാരും എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി തയ്യാറാക്കിയ ലോക്‌സഭ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുമായാണ് യോഗി ദില്ലിയില്‍ എത്തിയത്. ഇത് ദേശീയ നേതൃത്വത്തിന് കൈമാറി.
2027 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗി ആരംഭിച്ചു. ഇക്കാര്യങ്ങള്‍ ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ യുപി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരി മുഖ്യമന്ത്രിയെ നീക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. ബിജെപി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്നും തുടരുകയാണ്. മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
fdsgdfhgthg