സ്വർണ്ണവില കുതിപ്പിന് പിന്നിൽ ചൈനയുടെ 'കളികൾ'; നിക്ഷേപകർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി യുഎസ്


ഷീബ വിജയൻ

വാഷിങ്ടൺ: ആഗോള വിപണിയിൽ സ്വർണ്ണവില അനിയന്ത്രിതമായി ഉയരുന്നതിൽ നിക്ഷേപകർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. സ്വർണ്ണവിലയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ ചൈനയിലെ ഊഹക്കച്ചവടക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണ്ണത്തിന്റെ പദവി ഊഹക്കച്ചവടത്തിലൂടെ ചൈന തകർക്കുകയാണെന്നാണ് യുഎസിന്റെ വിലയിരുത്തൽ.

ചൈനയിലെ നിക്ഷേപകർ വൻതോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതാണ് വിലക്കയറ്റത്തിന് മുഖ്യകാരണമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ഗോൾഡ് ഇ.ടി.എഫുകളിലെ നിക്ഷേപം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി വർധിച്ചു. സ്വർണ്ണ വില ഒരു 'കുമിള'യായി മാറുന്നുണ്ടെന്നും ഇത് ഗണ്യമായ ചാഞ്ചാട്ടത്തിന് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഊഹക്കച്ചവടം നിയന്ത്രിക്കാൻ ചൈനീസ് റെഗുലേറ്റർമാർ നിക്ഷേപ തുക ഉയർത്തിയിട്ടുണ്ടെങ്കിലും സ്വർണ്ണ വിപണിയിലെ അനിശ്ചിതത്വം തുടരുകയാണ്.

article-image

dsdsdsafdas

article-image

dsfdfsfd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed