ടി20 ലോകകപ്പ്: അയർലൻഡിന് ഗംഭീര ജയം
ഷീബ വിജയൻ
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് ഗംഭീര ജയം. കൊളംബോയിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് അയർലൻഡ് വിജയിച്ചത്. അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 18 ഓവറിൽ 139 റൺസിൽ ഓൾഔട്ടായി. ആമിർ കലീം 50 റൺസും ഹമ്മദ് മിർസ 46 റൺസുമെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ മൂന്ന് വിക്കറ്റും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഹംപ്രെയ്സും ബാരി മക്കാർത്തിയും രണ്ട് വിക്കറ്റ് വീതവും ജോർജ് ഡോക്ക്റൽ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്. ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന് വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
dasdasdas


