ഐ.വൈ.സി.സി ബഹ്റൈൻ ഷുഹൈബ് എടയന്നൂർ അനുസ്മരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് എടയന്നൂറിൻ്റെ എട്ടാം രക്തസാക്ഷിത്വ ദിനത്തിൽ ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മനാമ എം.സി.എം.എ ഹാളിൽ നടന്ന പരിപാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് ജസീലിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രവർത്തകൻ ലത്തീഫ് കോളിക്കൽ മുഖ്യപ്രഭാഷണവും മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അനുസ്മരണ പ്രസംഗവും നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, മെമ്പർഷിപ്പ് കൺവീനർ ജമീൽ കണ്ണൂർ, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, മുൻ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ഹിദ്ദ് ഏരിയ സെക്രട്ടറി രാജേഷ് പന്മന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും ഏരിയാ കമ്മറ്റി ട്രഷറർ ഫിജിഹാസ് നന്ദിയും രേഖപ്പെടുത്തി.

article-image

ോ്േുീൂേ

article-image

േ്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed