പടയപ്പ രണ്ടാം ഭാഗം വരുന്നു; തിരക്കഥ പൂർത്തിയാക്കി രജനീകാന്ത്
ഷീബ വിജയൻ
സൂപ്പർഹിറ്റ് ചിത്രം പടയപ്പയുടെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സൂപ്പർതാരം രജനീകാന്ത് വെളിപ്പെടുത്തി. ചിത്രത്തിന്റെ കഥ താരം തന്നെ എഴുതി പൂർത്തിയാക്കിയതായി മകൾ സൗന്ദര്യ സ്ഥിരീകരിച്ചു. മികച്ചൊരു കഥയാണ് തയ്യാറായിരിക്കുന്നതെന്നും എന്നാൽ സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. 1999-ൽ പുറത്തിറങ്ങിയ പടയപ്പയുടെ റീ-റിലീസ് പ്രമോഷനിടെയാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ രജനീകാന്ത് പങ്കുവെച്ചത്. മരിക്കുന്ന നിമിഷം വരെ പടയപ്പയോട് പ്രതികാരം ചെയ്യാൻ ആഗ്രഹിച്ച നീലാംബരി എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2-ന്റെ തിരക്കുകളിലാണ് രജനീകാന്ത് ഇപ്പോൾ.
asddssdasda


