പടവ് കുടുംബവേദി വിന്റർ ക്യാമ്പ് സഖീറിൽ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര / മനാമ 

പടവ് കുടുംബവേദി അംഗങ്ങൾക്കായി വർഷംതോറും സംഘടിപ്പിക്കാറുള്ള ശൈത്യകാല ക്യാമ്പ് സഖീർ ടെന്റ് ഏരിയയിൽ നടന്നു. പകലും രാത്രിയുമായി നടന്ന ക്യാമ്പിൽ അംഗങ്ങൾക്കായി ഹൃദ്യമായ കലാ-കായിക പരിപാടികളാണ് ഒരുക്കിയിരുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതവും റസിൻഖാൻ നന്ദിയും പറഞ്ഞു. സഹൽ തൊടുപുഴ, ഹക്കീം പാലക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നൗഷാദ് മന്നപ്പാറ, സഗീർ ആലുവ, സജിമോൻ, സലിം തയ്യൽ, നബീൽ, മണികണ്ഠൻ, സക്കീർ ഹുസൈൻ, അൻവർ ശൂരനാട്, അബ്ദുൽ സലീം, അജാസ്, അനസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

article-image

fghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed