വിജ്ഞാനവും വിനോദവും പകർന്ന് ദാറുൽ ഈമാൻ മദ്രസ വിദ്യാർത്ഥികളുടെ ഏകദിന യാത്ര
പ്രദീപ് പുറവങ്കര / മനാമ
ദാറുൽ ഈമാൻ മനാമ, റിഫ മദ്റസ കാമ്പസുകൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി ഏകദിന വിദ്യാഭ്യാസ-വിനോദയാത്ര സംഘടിപ്പിച്ചു. അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്ന യാത്രയിൽ ഇരു കാമ്പസുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ബഹ്‌റൈന്റെ സാംസ്കാരിക ചരിത്രം വിളിച്ചോതുന്ന ബഹ്‌റൈൻ ഫോർട്ട്, മുൻ ഭരണാധികാരി ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ജന്മഗൃഹം, ആലിയിലെ മൺപാത്ര നിർമ്മാണ കേന്ദ്രം, ഓർഗാനിക് കാർഷിക കേന്ദ്രം, അദാരി പാർക്ക് എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. ചരിത്രവും പ്രകൃതിയും കലയും നേരിട്ടറിയാൻ സാധിച്ചത് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. വിനോദത്തിനൊപ്പം വിജ്ഞാനവും പകർന്ന യാത്ര കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സഹകരണ മനോഭാവം വളർത്തുന്നതിനും ഏറെ സഹായകരമായെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
യൂനുസ് സലീം, എ.എം. ഷാനവാസ്, ഷൗക്കത്ത് അലി, ജാസിർ പി.പി, സഈദ് റമദാൻ നദ്‌വി, മുഹമ്മദ് ഷാജി, ഫാഹിസ, ഷഹീന നൗമൽ, റസീന അക്ബർ, നദീറ ഷാജി, സക്കിയ്യ, ഹേബ നജീബ്, ഫസീല അബ്ദുല്ല, മുർഷിദ സലാം, ബുഷ്റ ഹമീദ്, സൈഫുന്നിസ റഫീഖ്, അബ്ദുൽ ഹഖ്, സക്കീർ ഹുസൈൻ, മുഹമ്മദ് ശരീഫ്, മുഹമ്മദ് ഫാറൂഖ്, ലുലു ഹഖ്, സൗദ പേരാമ്പ്ര, ഷാനി സക്കീർ, ശൈമില നൗഫൽ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ഇത്തരം യാത്രകൾ എല്ലാ വർഷവും സംഘടിപ്പിക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
dsfgf

