ഭിന്നശേഷിക്കാർക്കായി ഏകജാലക ഡിജിറ്റൽ സംവിധാനം: ബഹ്‌റൈൻ പാർലമെന്റിൽ പ്രമേയം


പ്രദീപ് പുറവങ്കര / മനാമ

രാജ്യത്തെ ഭിന്നശേഷിക്കാരുടെ ക്ഷേമവും സേവനങ്ങളും ലക്ഷ്യമിട്ട് പുതിയ ഏകജാലക ഡിജിറ്റൽ സംവിധാനം (Single Window Portal) നടപ്പിലാക്കാൻ ബഹ്‌റൈൻ പാർലമെന്റിൽ നിർദേശം സമർപ്പിച്ചു. ഭിന്നശേഷിക്കാർക്ക് നിലവിൽ ലഭ്യമായ വിവിധ സേവനങ്ങളെ ഏകോപിപ്പിക്കുകയും അവ കൂടുതൽ ലളിതമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

തൊഴിൽ മന്ത്രാലയം, സിവിൽ സർവിസ് ബ്യൂറോ, സാമൂഹിക വികസന മന്ത്രാലയം എന്നിവയെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനാണ് എം.പിമാർ വിഭാവനം ചെയ്യുന്നത്. ഈ പോർട്ടലിലൂടെ സാമൂഹിക സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിക്കാനും അവയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും സാധിക്കും. കൂടാതെ, പരാതികൾ നൽകുന്നതിനും പരിഹാരം തേടുന്നതിനും പ്രത്യേക സംവിധാനം ഇതിലുണ്ടാകും.

നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഓരോ ഓഫിസുകളെയും നേരിട്ട് സമീപിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ ഡിജിറ്റൽ മാറ്റം സഹായിക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്രതലത്തിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉടമ്പടികളോടുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത നിറവേറ്റാൻ ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് എം.പിമാർ വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് ഈ പുതിയ പോർട്ടൽ വലിയ കരുത്താകും.

article-image

dfgfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed