11പേരുടെ അനധികൃതമായി നേടിയ പൗരത്വം കുവൈത്ത് പിൻവലിച്ചു


വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11പേർ അനധികൃതമായി നേടിയ പൗരത്വം കുവൈത്ത് പിൻവലിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ കൗൺസിലാണ് നിർണായക നടപടി സ്വീകരിച്ചത്. ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അധ്യക്ഷനായ കുവൈത്ത് പൗരത്വ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റി ഇതു സംബന്ധിച്ച നിർ‍ദേശം നൽകിയിരുന്നു.

പൗരത്വം റദ്ദാക്കപ്പെട്ടവർ സൗദി അറേബ്യ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്ന് റിപ്പോർട്ടുകൾ വ്യകിതമാക്കുന്നു. വ്യാജ വിവരങ്ങൾ‍ നൽ‍കി നിയമവിരുദ്ധമായാണ് ഇവർ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയത്. 1959ലെ കുവൈത്ത് നാഷനാലിറ്റി ലോയിലെ ആർട്ടിക്കിൾ 13, 21എ വകുപ്പുകൾ‍ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കാന്‍ അധികാരമുണ്ട്.

article-image

ccxzcsd

You might also like

Most Viewed