ബഹ്റൈൻ രാജാവ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്‍റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി


ബഹ്റൈൻ രാജാവ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്‍റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സമൂഹത്തിന്റെ വിവിധ തുറുകളിലുള്ള നിരവധി പേരാണ് അദ്ദേഹത്തിനും രാജ്യത്തിനും ഈ അവസരത്തിൽ  ആശംസകൾ നേരുന്നത്. ബഹ്റൈന്‍റെ ചരിത്രത്തിൽ അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങൾ രാജ്യത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.   ജനാധിപത്യത്തിന്‍റെ ശാക്തീകരണം, ദേശീയ ഐക്യം, പരസ്പര സഹകരണം, ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏകോപനം, അറബ് പ്രശ്നങ്ങളിലെ ഏകോപിത നിലപാട്, ബഹ്റൈനും ലോകത്തിനും നൽകിയ സമാധാനപൂർണമായ സഹവർത്തിത്വ മാതൃക, സാംസ്കാരിക വിനിമയങ്ങൾ, മനുഷ്യാവകാശ മേഖലയിലെ മുന്നേറ്റം, വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിലെല്ലാം കൈയൊപ്പ് ചാർത്തൻ ബഹ്റൈൻ രാജാവിന്റെ തന്റെ കഴിഞ്ഞ 25 വർഷത്തെ അധികാര കാലയളവിൽ സാധിച്ചിട്ടുണ്ട്.

ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 രൂപപ്പെടുത്താനും അതിന്റെ ലക്ഷ്യങ്ങൾ നിർണയിച്ച് അവ നേടിയെടുക്കുന്നതിന് വിവിധതല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനും ബഹ്റൈൻ രാജാവിന്റെ ദീർഘവീക്ഷണം ഏറെ സഹായകരമാണ്. 

article-image

asdfdsf

You might also like

Most Viewed