കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു


കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. എയർപോർട്ട് ടെർമിനൽ‍ ഒന്നിലാണ് വിമാനത്താവളത്തിലെ ആദ്യ സ്റ്റേഷന്‍ തുറന്നത്. കുവൈത്ത് പൗരന്മാർക്കും പ്രവാസികൾ‍ക്കും സുരക്ഷാ സേവനങ്ങൾ നൽകുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് അധികൃതർ‍ പറഞ്ഞു.  

അതിനിടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

article-image

dfgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed