കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ വിവരങ്ങൾ ചോർത്തി ഹാക്കർമാർ
കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ വിവരങ്ങൾ ചോർത്തി ഹാക്കർമാർ വെബ്സൈറ്റുകളിൽ വിൽപ്പനക്ക് വെച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് സാമ്പത്തിക മന്ത്രാലയത്തിലെ ഒരു സിസ്റ്റം ഹാക്കർമാരുടെ ആക്രമണത്തിന് വിധേയമായത്. 15 ബിറ്റ്‌കോയിനുകൾക്കാണ് വിവരങ്ങൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ആവശ്യമായ മോചനദ്രവ്യം നൽകിയില്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഡാറ്റ പരസ്യപ്പെടുത്തുമെന്ന് ഹാക്കർ പ്രഖ്യാപിച്ചു.
ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നിട്ടില്ലെന്നും പ്രധാനപ്പെട്ട വിവരങ്ങളൊന്നും തന്നെ ഹാക്കർമാരുടെ കയ്യിലില്ലെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
sdgdsg

