പൊതുമേഖലയിലെ ജോലി അവസരങ്ങൾ കുവൈത്തി പൗരന്മാർക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്ന് സ്പീക്കർ
പൊതുമേഖലയിലെ ജോലി അവസരങ്ങൾ കുവൈത്തി പൗരന്മാർക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാർലിമെന്റ് സ്പീക്കർ അഹമ്മദ് അൽ−സദൂൺ. ഇത് സംബന്ധമായ നിർദ്ദേശം അദ്ദേഹം ദേശീയ അസംബ്ലിയിൽ സമർപ്പിച്ചു. യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂ. അതോടപ്പം സമാനമായ ജോലികൾ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ഇവർക്ക് നൽകരുതെന്നും അൽ−സദൂൺ നിർദ്ദേശിച്ചു.
രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവൽക്കരണം ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും , പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് അൽ−സദൂൺ പറഞ്ഞു.
sdfesf

