ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകൻ രാജു നാട്ടിൽ നിര്യാതനായി
ബഹ്റിനിലെ സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകനും പ്രസിഡണ്ടുമായിരുന്ന കൊല്ലം മയ്യനാട് സ്വദേശി രാജു നാട്ടിൽ നിര്യാതനായി. 76 വയസായിരുന്നു പ്രായം.
ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം ബഹ്റൈനിലെ എ എ നാസ് കോൺട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ോോീ

