കുവൈത്തിൽ സ്വകാര്യ റസിഡൻഷ്യൽ മേഖലകളിൽ അഡ്രസ്സ് രജിസ്റ്റർ ചെയ്യുന്നതതിന് അവിവാഹിതരായ പ്രവാസികൾക്ക് വിലക്ക്


കുവൈത്തിൽ  സ്വകാര്യ റസിഡൻഷ്യൽ  മേഖലകളിൽ അവിവാഹിതരായ പ്രവാസികളുടെ അഡ്രസ്സ്  രെജിസ്റ്റർ  ചെയ്യുന്നത്  തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ .റസിഡൻഷ്യൽ ഏരിയകളിൽ അവിവാഹിതരെ പാർപ്പിക്കുന്നത് തടയാനുള്ള  നീക്കത്തിന്റെ തുടർച്ചയായാണ് ഈ നടപടി. അതോറിറ്റിയുടെ  ഓട്ടോമേറ്റഡ് നടപടിക്രമങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയുമാണ്  നടപടികളെന്ന്   സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറലിന്റ ഓഫീസ് ഡയറക്ടറും  ഔദ്യോഗിക വക്താവുമായ ഖാലിദ് അൽ−ഷമ്മരിയാണ്  അറിയിച്ചത്. 

സിവിൽ ഇൻഫോർമേഷൻ പബ്ലിക് അതോറിറ്റിയുടെ  വെബ്‌സൈറ്റിൽ 2021 മുതൽ താമസക്കാരുടെ വിവരങ്ങൾ ലഭ്യമാണ്‌. കെട്ടിട ഉടമകൾക്ക് ഇപ്പോൾ സഹേൽ ആപ്പ് വഴിയും വിശദാംശങ്ങൾ കാണാം.  ഏതെങ്കിലും ഡാറ്റ തെറ്റാണെന്ന് കണ്ടെത്തിയാൽ സ്വയമേവ പരാതി ഫയൽ ചെയ്യാൻ അവരെ അനുവദിക്കുമെന്നും അതോറിറ്റി  അറിയിച്ചു.

article-image

fhh

You might also like

  • Lulu Exchange
  • Straight Forward

Most Viewed