സിവിൽ ഐ.ഡി കാർഡ് ശേഖരിച്ചില്ലെങ്കിൽ ഇനി പിഴ


കുവൈത്ത് സിറ്റി: സിവിൽ ഐ.ഡി കാർഡ് അപേക്ഷിച്ചിട്ടും കൈപ്പറ്റാത്തവർക്കെതിരെ പിഴ ചുമത്താനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). പാസി ആസ്ഥാനത്ത് ഓട്ടോമാറ്റിക് വെൻഡിങ് മെഷീനുകളിൽ കാർഡുകൾ കെട്ടിക്കിടക്കുന്നതിനെത്തുടർന്നാണ് പുതിയ നീക്കം. സിവിൽ ഐ.ഡി കാർഡ് ശേഖരിക്കാൻ മൂന്നുമാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്ക് 20 ദീനാർ വരെ പിഴ ചുമത്തുമെന്ന്  പ്രാദേശികമാധ്യമം റിപ്പോർട്ട് ചെയ്തു. 

ഇഷ്യൂ ചെയ്ത് ആറുമാസത്തിനുശേഷവും ശേഖരിക്കാത്തവരുടെ കാർഡുകൾ നശിപ്പിക്കാനും നിർദേശമുണ്ട്. നിലവിൽ രണ്ട്‌ ലക്ഷത്തിലേറെ കാർഡുകളാണ് വിതരണത്തിന് തയാറായി സിവിൽ ഐ.ഡി കിയോസ്കുകളിൽ കെട്ടിക്കിടക്കുന്നത്. കാർഡുകളിൽ 70 ശതമാനവും പ്രവാസികളുടേതാണ്. ഇതിൽ ഭൂരിപക്ഷവും ആർട്ടിക്കിൾ 18, 22 വിസക്കാരുടേതാണ്. കാർഡുകൾ കിയോസ്കുകളിൽനിന്ന് ശേഖരിക്കാത്തത് പുതിയ കാർഡുകളുടെ വിതരണത്തിന് വൻ താമസം വരുത്തുന്നുണ്ട്. 

അതിനിടെ സിവിൽ ഐ.ഡി കാർഡുകളുടെ വിതരണപ്രക്രിയ ത്വരിതപ്പെടുത്തുന്നതിന്, മേയ് 23ന് മുമ്പ് സമർപ്പിച്ച കാർഡുകളുടെ വിതരണം നിർത്തിവെക്കാൻ അതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ വരുംദിവസങ്ങളില്‍ സിവിൽ ഐ.ഡി വിതരണം വേഗത്തിലാക്കി പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

article-image

asgfsdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed