യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കം പൊളിഞ്ഞു; സിപിഎം കളംമാറ്റിയതോടെ യുഡിഎഫ് പിന്മാറി


ഷീബ വിജയൻ

തിരുവനന്തപുരം കോർപറേഷൻ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫിന്റെ നീക്കം പരാജയപ്പെട്ടു. പ്രതിപക്ഷ നിരയിലെ ഈ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെയാണ് യുഡിഎഫ് തങ്ങളുടെ നീക്കത്തിൽ നിന്ന് നാടകീയമായി പിന്തിരിഞ്ഞത്. വിവിധ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കോർപറേഷൻ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഈ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്.

യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിലായിരുന്നു അവിശ്വാസ പ്രമേയത്തിനായുള്ള ശ്രമങ്ങൾ സജീവമായി മുന്നോട്ടുപോയത്. എന്നാൽ പ്രതിപക്ഷ നിരയിൽ ആവശ്യത്തിന് ഐക്യമില്ലാതായതോടെ ഈ നീക്കം തുടക്കത്തിലേ പാളുകയായിരുന്നു. ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമായാണ് അവർ അവിശ്വാസത്തെ പിന്തുണയ്ക്കാത്തതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ചെങ്കിലും, കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് കൗൺസിലിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി കൗൺസിൽ യോഗത്തിനെത്തുന്ന മേയർ വി.വി. രാജേഷിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും കോർപറേഷനിലേക്ക് മാർച്ച് നടത്താനും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സുഗതന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിക്കെതിരെയുള്ള റിലേ സത്യാഗ്രഹം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് സിപിഎം തീരുമാനം.

article-image

deqswweqwdefrw

You might also like

  • Lulu Exchange
  • Straight Forward

Most Viewed